കേരളത്തില്‍ വൈദ്യുതിപ്രതിസന്ധി രൂക്ഷം: ആര്യാടന്‍

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളില്‍ 35% വെള്ളത്തിന്റെ കുറവുണ്ട്. 100 കോടി യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലത്തിന്റെ അഭാവമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങിച്ചതിന്റെ ഫലമായി ബോര്‍ഡിന് 2000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. വന്‍കിട ഉപഭോക്താക്കള്‍ക്കും പരസ്യബോര്‍ഡുകള്‍ക്കും മറ്റും കര്‍ശനമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
ആതിരപ്പിള്ളി ഉള്‍പ്പടെയുള്ള പദ്ധതികളെ പൈതൃക പ്രദേശത്തുള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിക്കും. ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ അടിത്തറ ആവശ്യമായതിനാലാണ് കാലതാമസം നേരിടുന്നതെന്നും ആര്യാടന്‍ വ്യക്തമാക്കി.












Click it and Unblock the Notifications