കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വൈദ്യുതിപ്രതിസന്ധി രൂക്ഷം: ആര്യാടന്‍

  • By Nisha Bose
Google Oneindia Malayalam News

Aryadan Mohammed,
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിമേഖല രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളത്തില്‍ കാലവര്‍ഷം ശക്തമായില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ സീസണില്‍ മഴയുടെ ലഭ്യതയില്‍ 35 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളില്‍ 35% വെള്ളത്തിന്റെ കുറവുണ്ട്. 100 കോടി യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലത്തിന്റെ അഭാവമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

പുറത്ത് നിന്ന് വൈദ്യുതി വാങ്ങിച്ചതിന്റെ ഫലമായി ബോര്‍ഡിന് 2000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. വന്‍കിട ഉപഭോക്താക്കള്‍ക്കും പരസ്യബോര്‍ഡുകള്‍ക്കും മറ്റും കര്‍ശനമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

ആതിരപ്പിള്ളി ഉള്‍പ്പടെയുള്ള പദ്ധതികളെ പൈതൃക പ്രദേശത്തുള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിക്കും. ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ അടിത്തറ ആവശ്യമായതിനാലാണ് കാലതാമസം നേരിടുന്നതെന്നും ആര്യാടന്‍ വ്യക്തമാക്കി.

English summary
Scanty rainfall will deepen the power crisis in the state with hardly any water in the reservoir at the Idukki Hydro Electric Project, said officials at the Kerala State Electricity Board.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X