പി ജയരാജനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

പി ജയരാജനെ ചോദ്യം ചെയ്യുന്നതിനോടനുബന്ധിച്ച് കണ്ണൂരില്‍ പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്‍കൂട്ടി കണ്ടാണ് പൊലീസ് കാവല്‍ ഒരുക്കിയിരിക്കുന്നത്.
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെ മുന്‍പും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 12ന് നടന്ന ഈ ചോദ്യം ചെയ്യലിന് ശേഷം ജയരാജനോട് പൊലീസ് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ജയരാജന്‍ ഹാജരായിരുന്നില്ല.
ജൂണ്‍ 22ന് ഹാജരാകാനാണ് ജയരാജന് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ നടുവേദനയും മറ്റ് രോഗങ്ങളും മൂലം രണ്ടാഴ്ച കഴിഞ്ഞേ ഹാജരാകാനാവൂ എന്നാണ് ജയരാജന്‍ അറിയിച്ചത്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്ന് അറിയിച്ച ജയരാജന്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ജൂലായ് 5ന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. എന്നാല്‍ താന്‍ ഒന്‍പതാം തീയ്യതി മാത്രമേ ഹാജരാവൂ എന്ന് ജയരാജന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.












Click it and Unblock the Notifications