കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടി സുനിക്ക് തോക്ക് നല്‍കിയയാള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

TP Chandrasekharan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് തോക്ക് നിര്‍മ്മിച്ചു നല്‍കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. റോക്കറ്റ് തങ്കച്ചന്‍ എന്നറിയപ്പെടുന്ന കേളകം തടത്തില്‍ തങ്കച്ചനാണ് പിടിയിലായത്.

13,000 രൂപയ്ക്കാണ് ഇയാള്‍ കൊടി സുനിക്ക് തോക്കും കഠാരയും നിര്‍മ്മിച്ചു നല്‍കിയത്. ഇവര്‍ക്ക് ഇടനില നിന്ന രണ്ടു സിപിഎം പ്രദേശിക നേതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.വനത്തില്‍ന്നുള്ളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊടി സുനിയെയും സംഘത്തെയും പോലീസ് പിടികൂടുന്നതിനിടെ ഇവരില്‍ നിന്നും അനധികൃതമായി നിര്‍മ്മിച്ച തോക്കും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തിരുന്നു.

ടി.പി.യെ വധിക്കുന്നതില്‍ നേരിട്ട് പങ്കാളിയായ ചൊക്ലി നിടുമ്പ്രം മീത്തലെചാലില്‍ കൊടിസുനി എന്ന എന്‍.കെ. സുനില്‍കുമാര്‍ (28), ചൊക്ലിപറമ്പത്ത് കെ.കെ. മുഹമ്മദ് ഷാഫി (26), മാഹി പന്തയ്ക്കലിലെ നടുവില്‍ മലയാട്ട് മനോജ്കുമാര്‍ എന്ന കിര്‍മാണി മനോജ് (32) എന്നിവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകതെളിവായത് തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കൊടിസുനി ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്.

English summary
Police on Monday arrested the man who had lend a pistol to Kodi Suni, one of the prime accused in the T P Chandrashekaran murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X