കടലിനക്കരെയും മസാലദോശ രുചിരാജാവ്
ന്യൂയോര്‍ക്ക്: 'മരിക്കുംമുന്പ് ഒരുതവണയെങ്കിലും അറിയുക മസാല ദോശയുടെ സ്വാദ്. ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം വ്യര്‍ത്ഥം'. ലോകമെങ്ങും ഏറെ വായനക്കാരുള്ള വെബ് പോര്‍ട്ടല്‍ ദ ഹഫിങ്ടണ്‍ പോസ്റ്റിലാണു ദക്ഷിണേന്ത്യയുടെ സ്വന്തം മസാല ദോശയെ ഒരിക്കലെങ്കിലും രുചിച്ചിരിക്കേണ്ട വിഭവമായി വാഴ്ത്തുന്നത്. വയറ്റര് എന്ന ട്രാവല്‍ ബ്ലോഗാണ് ഹഫിങ്ടണ്‍ പോസ്റ്റിന് വേണ്ടി രുചിപ്പട്ടിക തയാറാക്കിയിരിക്കുന്നത്.

മസാല ദോശയും ജീരക ചട്ണിയും ചേര്‍ത്തുള്ള ഭക്ഷണം സമാനതകളില്ലാത്തതാണെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് വാഴ്ത്തുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തയാറാക്കിയ '10 ഫുഡസ് ടു ട്രൈ ബിഫോര്‍ യു ഡൈ' എന്ന പട്ടികയിലാണ് ദക്ഷിണേന്ത്യന്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ മെനുവില്‍ ആദ്യസ്ഥാനത്തുള്ള മസാല ദോശ.
ഉരുളക്കിഴങ്ങും വഴറ്റിയ ഉള്ളിയും ചേര്‍ത്തുള്ള മസാലയും ഉഴുന്നും അരിയും ചേര്‍ത്തു കടലാസ് കനത്തിലുണ്ടാക്കിയ ദോശയ്ക്കുള്ളില്‍ പൊതിയുന്നതും ചൂടോടെ ചട്ണി കൂട്ടി കഴിക്കുന്നതുമെല്ലാം വിശദമായി തന്നെ പറയുന്നുണ്ട്് വെബ്പോര്‍ട്ടലില്‍.
ഫ്രാന്‍സുകാരുടെ എസ്കാര്ഗോട്സ്, ചൈനയുടെ പെക്കിങ് ഡക്ക്, യുഎസിന്റെ ബാര്‍ബിക്യു റിബ്സ്, ജപ്പാന്റെ ടെപ്പന്യകി , മലേഷ്യയിലെ കടല്വിഭവക്കറിയായ ലാക്സ, തായ്ലന്ഡിലെ പച്ചപ്പപ്പായ സലാഡ്എന്നിവയുമുണ്ട് പട്ടികയില്‍.
പ്രാദേശികമായ ഈ വിഭവങ്ങള്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്നും പ്രദേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളെല്ലാം മനസ്സിലാക്കി തരുമെന്നും ലേഖനം പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications