ഫ്ളിപ് കാര്‍ട്ടിന്റെ സാമ്പത്തിക സ്ഥിതി എന്താണ്?

ഐഐടി ഡല്‍ഹിയില്‍ നിന്നും പുറത്തിറങ്ങിയ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും അഞ്ചു വര്‍ഷം കൊണ്ട് അദ്ഭുതകരമായ നേട്ടങ്ങളാണ് ഉണ്ടാക്കിയത്. ഒരു ദിവസം 17500 ഇനങ്ങളാണ് കമ്പനി വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ ഏകദേശം 65ലക്ഷത്തോളം സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റു തള്ളുന്നുണ്ട്. കരാര്‍ തൊഴിലാളികളടക്കം 5000 പേരാണ് ഈ കമ്പനിക്കുവേണ്ടി ജോലിയെടുക്കുന്നത്. 2010നേക്കാള്‍ 400 ശതമാനം വളര്‍ച്ചാനിരക്കാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്.
ഉടമകളായ സച്ചിനും ബിന്നിയും കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലേക്ക് നടത്തിയ ഒരു യാത്രയാണ് കമ്പനിയുടെ സാമ്പത്തിക അടിത്തറയെ കുറിച്ച് പഠിയ്ക്കാന്‍ ചിലരെ പ്രേരിപ്പിച്ചത്. ജനറല്‍ അറ്റ്‌ലാന്റിക് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സില്‍ നിന്നും ഒരു വലിയ തുക നിക്ഷേപമായി കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയായിരുന്നു യാത്ര. മൂന്നു റൗണ്ട് നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കമ്പനിയില്‍ നിക്ഷേപം നടത്താനാവില്ലെന്ന് ഗ്രൂപ്പ് വ്യക്തമാക്കിയതോടെ ഇരുവരും നിരാശരായി മടങ്ങി.
കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചപ്പോള്‍ 'ഒരെത്തും പിടി'യും കിട്ടുന്നില്ലെന്ന നിലപാടാണ് അവര്‍ മുന്നോട്ടുവെച്ചത്. നിലവിലുള്ള ആസ്തിയും ബാധ്യതകളും ജീവനക്കാരെയും പരിഗണിക്കുകയാണെങ്കില്‍ ചുരുങ്ങിയത് 200കോടി ഡോളറിന്റെയെങ്കിലും വിറ്റുവരവാണ് നിക്ഷേപ കമ്പനി പ്രതീക്ഷിക്കുന്നത്. മാനേജ്‌മെന്റ് പിഴവുകളും വര്‍ധിച്ചുവരുന്ന ചെലവുകളുമാണ് കമ്പനിക്ക് തിരിച്ചടിയാകുന്നത്.
ഇന്ത്യയിലെ ആമസോണാകാനുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. ഇപ്പോള്‍ സ്ഥിരം നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലുും ആക്‌സല്‍ പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് ബിസിനസ് തുടരുകയാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആമസോണ്‍ പോലും പ്രതിസന്ധിയിലായിട്ടുണ്ട്. തീര്‍ച്ചയായും ഫ്ളിപ് കാര്‍ട്ടിന്റെ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരിക്കില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications