കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പഠിക്കാന്‍ പുതിയ സമിതി

  • By Shabnam Aarif
Google Oneindia Malayalam News

Athirapilli
ദില്ലി: പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച്‌ മാധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമിതി രൂപീകരിക്കുന്നു. കേന്ദ്ര - സംസ്ഥാന പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചായിരിക്കും പതിയ സമിതി.

ഗാഡ്‌ഗില്‍ കമ്മറ്റിയുടെ ശുപാര്‍ശകളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ്‌ അറിയിച്ച സാഹചര്യത്തിലാണ്‌ റിപ്പോര്‍ട്ട്‌ പുനപരിശോധിക്കാന്‍ തീരുമാനമായത്‌. പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുന്ന പുതിയ സമിതി രണ്ട്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കും.

പശ്ചിമഘട്ടത്തെ മൂന്നായി തിരിച്ച്‌ ഖനനം പോലെയുള്ള പ്രകൃതിക്ക്‌ ദോഷം വരുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കണം എന്നാണ്‌ ഗാഡ്‌ഗില്‍ കമ്മറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഈ ശുപാര്‍ശകള്‍ പ്രായോഗികമല്ല എന്നും വികസനത്തെ തടസ്സപ്പെടുത്തും എന്നുമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരിക്കുന്നത്‌.

പരിസ്ഥിതി സംരക്ഷണത്തിന്‌ നിലവിലുള്ള സംസ്ഥാന നിയമങ്ങള്‍ പര്യാപ്‌തം ആണ്‌ എന്നാണ്‌ കേരളത്തിന്റെ നിലപാട്‌. 50 വര്‍ഷങ്ങളുടെ പഴക്കമുള്ള ഡാമുകലുടെ പ്രവര്‍ത്തനം നിര്‍ത്തണം എന്ന നിര്‍ദ്ദേശം സ്വീകരിക്കാനാവില്ല, അതിരപ്പിള്ളി പ്രത്യാഘാതങ്ങള്‍ ഇല്ലാതെ നടപ്പിലാക്കേണ്ടത്‌ ആവശ്യമാണ്‌ എന്നിങ്ങനെയുള്ള നിലപാടുകളും കേരളം അറിയിച്ചിരുന്നു.

English summary
Central government has decided to establish a new committee to study the report submitted by the Gadgil Committee on the Western Ghats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X