പുതിയ മുഖ്യമന്ത്രി:കര്‍ണ്ണാടകയില്‍ വില പേശല്‍

നിലവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന സദാനന്ദ ഗൗഡ കഴിഞ്ഞ ദിവസം തന്റെ രാജി പ്രഖ്യാപിച്ചിരുന്നു. ലിങ്കായത്ത സമുദായാംഗമായ ഷെട്ടാറെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് യെഡിയൂരപ്പയാണ്. ഷെട്ടാറെ മുഖ്യമന്ത്രിയാക്കുന്നതില്‍ എല്‍കെ അദ്വാനി എതിര്‍പ്പ് പ്രകടിപ്പിചിചിരുന്നു നേരത്തെ.
എന്നാല്‍ മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് സദാനന്ദ ഗൗഡയെ അനുകൂലിക്കുന്നവരും, യെഡിയൂരപ്പയെ അനുകൂലിക്കുന്നവരും ശക്തമായ രീതിയില്‍ തന്നെ വില പേശലിലാണ് എന്നാണ് റിപ്പോര്‍ട്ട്.
സദാനന്ദ ഗൗഡയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കുക, ഗോബിന്ദ് കര്‍ജോളിനെ ഉപമുഖ്യമന്ത്രി ആക്കുക എന്നിവയാണ് സദാനന്ദ ഗൗഡയുടെ അനുയായികള്‍ ഉയര്‍ത്തിയിരിക്കുന്ന ഉപാധികള്‍. അതുപോലെ ഷെട്ടാര്‍ മന്ത്രിസഭയില്‍ ഗൗഡ അനുകൂലികള്‍ക്ക് തുല്യ പ്രാതിനിധ്യം വേണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications