വീണ്ടും കൊലയാളിപ്പട്ടം; ചെന്നൈയില്‍ ഒരാള്‍ മരിച്ചു

ചെന്നൈയിലെ പുതുവന്നാര്‍പട്ടയിലാണു സംഭവം. മകന്‍ അരുണിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പട്ടത്തിന്റെ ചരടു ഗോപാലകൃഷ്ണന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഗ്ലാസ് പൊതിഞ്ഞ ചരടായിരുന്നു പട്ടത്തിന്റേത്.
കഴുത്തില്‍ ഗുരുതര മുറിവേറ്റ ഗോപാലകൃഷ്ണ രക്തം വാര്‍ന്നാണ് മരിച്ചത്.
ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണു മരണ കാരണമെന്നു മകന്‍ അരുണ്‍ പറഞ്ഞു. പൊലീസ് വൈകിയാണു സംഭവ സ്ഥലത്തെത്തിയതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു ഗ്ലാസ് ചരടുളള പട്ടങ്ങള്‍ വില്‍ക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുപോലുള്ള അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് 2009ല്‍ തന്നെ ചെന്നൈയില്‍ പട്ടം പറത്തുന്നതിന് പൊലീസ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനങ്ങള്‍ അവഗണിച്ച് ഒട്ടേറെപ്പേര്‍ ഇത്തരം പട്ടങ്ങള്‍ പറത്തുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്.












Click it and Unblock the Notifications