കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രം കുടിപ്പിക്കല്‍: പ്രധാനമന്ത്രിയും ഇടപെടുന്നു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ അഞ്ചാം ക്ലാസുകാരിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യവിഭവ വികസനമന്ത്രാലയത്തോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

സംഭവത്തില്‍ നാഷണല്‍ കമ്മിഷന്‍ ഫൊര്‍ പ്രൊട്ടക്ഷന്‍ ഒഫ് ചൈല്‍ഡ് റൈറ്റ്‌സ് സംസ്ഥാന സര്‍ക്കാരിനു നോട്ടിസ് അയച്ചു. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണു നിര്‍ദേശം.

ശനിയാഴ്ച രാത്രിയാണു ബംഗാളിലെ വിശ്വഭാരതി യൂനിവേഴ്‌സിറ്റി റസിഡന്‍സ് സ്‌കൂള്‍ ഹോസ്റ്റലില്‍ കിടക്കയില്‍ മൂത്രം ഒഴിച്ചതിനു വിദ്യാര്‍ഥിനിയെ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ചത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു വാര്‍ഡന്‍ ഉമ പോഡാറിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കുട്ടി കിടക്കയില്‍ കിടന്ന് മൂത്രം ഒഴിച്ചതറിഞ്ഞ് രോഷം പൂണ്ട വാര്‍ഡന്‍ കിടക്കവിരി പിഴിഞ്ഞ് മൂത്രം ശേഖരിച്ചശേഷം അത് കുടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. എന്നാല്‍ വാര്‍ഡന്‍ കുട്ടിയെ മൂത്രം കുടിപ്പിച്ചില്ലെന്നും മൂത്രം വീണ് നനഞ്ഞ കിടക്കവിരി നക്കിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം.

English summary
The Prime Minister’s Office has sought a report from the Human Resource Development Ministry over the incident at Visva-Bharati University,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X