രോഗികളെ ചികിത്സിയ്ക്കുന്നത് തൂപ്പു ഡോക്ടര്‍മാര്‍

ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ 23 ഡോക്ടര്‍മാര്‍ ഉണ്‌ടെങ്കിലും മുറിവുമായെത്തുന്ന രോഗികള്‍ക്കു സ്റ്റിച്ച് ഇടുന്നതു പോലും ഈ തൂപ്പുജോലിക്കാരനാണ്. ഇതെല്ലാം ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ അറിവോടെയാണെന്നതാണ് മറ്റൊരു നടുക്കുന്ന സത്യം.
ഡോക്ടര്‍മാരെ കാഴ്ചക്കാരാക്കി ക്ലാസ് ഫോര്‍ ജീവനക്കാരന്‍ നടത്തുന്ന വിളയാട്ടങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല. കഴിഞ്ഞദിവസം ഐബിഎന്‍ ചാനല്‍ നടത്തിയ രഹസ്യകാമറ ഓപ്പറേഷനിലാണ് തൂപ്പുകാരന്റെ ചികിത്സ പുറംലോകം അറിഞ്ഞത്. സംഭവം പുറംലോകമറിഞ്ഞതോടെ വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള നെട്ടോട്ടത്തിലാണ് ആശുപത്രി അധികൃതര്‍.
ആശുപത്രി മേധാവിയാണ് ആദ്യം കാലുമാറിയത്. തനിക്ക് ഇയാളെക്കുറിച്ച് യാതൊന്നുമറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ചില സാഹചര്യങ്ങളില്‍ രോഗികളെ നോക്കാന്‍ ആരുമില്ലാത്തപ്പോല്‍ മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ഇയാള്‍ സഹായിക്കാറുണ്ടെന്നും എന്നാല്‍ രോഗികള്‍ക്കു സ്റ്റിച്ചിട്ട സംഭവത്തേക്കുറിച്ച് അറിയില്ലെന്നാണ് ഇദ്ദേഹം പ്രതികരിച്ചത്.
സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണത്തിനു ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി അഹമ്മദ് ഹസന്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications