കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുക്കൂറിനെ ലീഗ് നേതാക്കള്‍ രക്ഷിച്ചില്ല:ഐഎന്‍എല്‍

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

Abdul Azeez
കോഴിക്കോട്: കൊലചെയ്യപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂറിനെ പറ്റി മുസ്ലീംലീഗ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയുമില്ലെന്ന് ഐഎന്‍എല്‍. ലീഗ് നേതാക്കള്‍ വിചാരിച്ചിരുന്നുവെങ്കില്‍ ശുക്കൂറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ശുക്കൂറിനെ തളിപ്പറമ്പില്‍ തടഞ്ഞുവെച്ചിരുക്കുന്നുവെന്ന വിവരം കൊലനടക്കുന്നത് രണ്ടു മണിക്കൂര്‍ മുമ്പെ ലീഗിലെ ഉന്നത നേതാക്കള്‍ക്ക് അറിയാമായിരുന്നു.

ഭരണവും പോലിസും മറ്റ് അധികാരങ്ങളും ഉണ്ടായിട്ടും ഇവരാരും ശുക്കൂറിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ലായെന്നതില്‍ ഏറെ ദുരൂഹതകളുണ്ട്. ശുക്കൂര്‍ അപകടത്തിലാണെന്ന വിവരം ശുക്കൂറിന്റെ സഹോദരനും ചന്ദ്രിക സബ്എഡിറ്ററുമായ ദാവൂദ് ലീഗിന്റെ സംസ്ഥാന നേതാക്കളെ വരെ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. എന്നിട്ടും അവരാരും ആ വിഷയം ഗൗരവമായെടുത്തില്ല. എന്തുകൊണ്ടാണിത്?

ലീഗിന്റെ ആവശ്യം ഒരു രക്തസാക്ഷിയെ കിട്ടുകയെന്നതായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം കേസില്‍ വിചാരണ നടക്കുന്ന സമയമായിരുന്നു അത്. ഒരു രക്തസാക്ഷിയെ സൃഷ്ടിച്ച് ആരോപണങ്ങളില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ലീഗ് നേതാക്കള്‍ നടത്തിയത്- പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍കെ അബ്ദുല്‍അസീസ് വണ്‍ഇന്ത്യയോട് സംസാരിക്കുകയായിരുന്നു.

രക്ഷപ്പെടുത്താന്‍ സാധ്യതയുണ്ടായിട്ടും സംരക്ഷിക്കാന്‍ ശ്രമിച്ചില്ലായെന്നത് കൊലയാളികള്‍ ചെയ്തതിനേക്കാള്‍ മാരകമായ കുറ്റമാണ്. അണികളെ രക്ഷസാക്ഷികളാക്കി അധികാരമുറപ്പിക്കുന്ന ഇത്തരം നേതാക്കളില്‍ നിന്നും സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ക്ക് എന്ത് രക്ഷയാണ് കിട്ടുക. ഇന്ന് കലാപരാഷ്ട്രീയത്തെ കുറിച്ച് വാചാലരാകുന്ന ലീഗിന് അതുപറയാന്‍ ധാര്‍മികമായി ഒരു അവകാശവുമില്ല. കാരണം അത്രയധികം തീവ്രവാദപാതയിലൂടെയാണ് മുസ്ലീംലീഗുകാര്‍ ഇന്നു സഞ്ചരിക്കുന്നത്. പുറമെ സെക്കുലറിസവും സമാധാനവും പറയുകയും ഉള്ളില്‍ അക്രമോത്സുകത പുലര്‍ത്തുകയുമാണ് ലീഗിന്റെ നയം. സമ്പന്ന പ്രമാണിമാര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ താല്‍പ്പര്യം സംരക്ഷിക്കുകയും അതിനുവേണ്ടി സാമുദായിക പിന്‍ബലം ഉപയോഗിക്കുകയുമാണ് അവര്‍ ചെയ്യുന്നത്.

തങ്ങള്‍ക്കെതിരേ നില്‍ക്കുന്നവരെ നിഷ്‌കാസനം ചെയ്യാന്‍ ഏത് ക്രൂരമാര്‍ഗ്ഗവും ഉപയോഗിച്ച ചരിത്രവും ലീഗിനുണ്ട്. 1990ല്‍ എപി-ഇകെ സുന്നികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഇകെ വിഭാഗത്തോടൊപ്പം നിന്ന് കൊടുവള്ളിയിലെ അമ്പലക്കണ്ടി അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ എന്ന മദ്രസാ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത് ലീഗുകാരായിരുന്നു. കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹത്തില്‍ കമ്പിപ്പാര കുത്തിയിറക്കി അതില്‍ ലീഗ് കൊടി ക്രിമിനലുകള്‍ കെട്ടുകയും ചെയ്തിരുന്നു.

1995ല്‍ ഐഎന്‍എല്‍ പ്രവര്‍ത്തകനായ തളിപ്പറമ്പിലെ അബൂബക്കറെ കൊലപ്പെടുത്തിയതും ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ്. ഇത്തരത്തില്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. അടുത്തിടെയാണല്ലോ, ബോംബ് നിര്‍മാണത്തിനിടയില്‍ നാദാപുരത്ത് ലീഗ്പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇത്തരക്കാരാണ് ഇന്ന് സമാധാനത്തിന്റെ ദൗത്യവുമായി രംഗത്തുവരുന്നത്. ഇതിലെ പൊള്ളത്തരം തുറന്നു കാണിക്കേണ്ടതുണ്ട്. സമുദായത്തിന്റെ മറവില്‍ അധികാരം ഉറപ്പിച്ച് വ്യവസായ ശൃംഖലകളെ ശക്തിപ്പെടുത്താനും അതിനുവേണ്ടി സ്വന്തം പ്രവര്‍ത്തകരെ പോലും കുരുതി കൊടുക്കാന്‍ മടികാണിക്കാത്ത ലീഗ് നേതൃത്വത്തെ വെളിച്ചത്തുകൊണ്ടുവരാനുള്ള പ്രചരണങ്ങള്‍ ഐഎന്‍എല്‍ ആരംഭിച്ചുകഴിഞ്ഞു.

English summary
Murder of ruling front ally Indian Union Muslim League(IUML) activist Abdul Shukkoor, top league leaders can easily avoid this murder, but they keep silence, Why? Asking INL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X