കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന്റെ നടപടി ശരിയായില്ല: ചെന്നിത്തല

  • By Nisha Bose
Google Oneindia Malayalam News

Chennithala
ദില്ലി: മന്ത്രി കെബി ഗണേഷ്‌കുമാറിനെ വിമര്‍ശിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ നടപടി ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെല്ലിയാമ്പതി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ യുഡിഎഫിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് പറയുന്നത് തെറ്റാണ്. പ്രശ്‌നത്തെ കുറിച്ച് ഗണേഷ് കുമാറിനോടും പിസി ജോര്‍ജിനോടും സംസാരിച്ച ശേഷം അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു.

പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസില്‍ മാത്രമാണെന്നായിരുന്നു മറുപടി. ഘടക കക്ഷികളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ല. എല്ലാവരേയും നിയന്ത്രിക്കാന്‍ തനിക്ക് അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.

നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ പിസി ജോര്‍ജ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷം സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സമിതി ഇല്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. തുടര്‍ന്ന് എംഎല്‍എ എന്ന നിലയില്‍ മാത്രമേ താന്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ടതുള്ളൂ. മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നതേ താന്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്നും ഗണേഷ് വ്യക്തമാക്കി.

ഗണേഷ് ഇത്തരത്തില്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് എസ്‌റ്റേറ്റ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് കയ്യേറ്റക്കാരെ സഹായിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. നെല്ലിയാമ്പതി എസ്‌റ്റേറ്റ് പ്രശ്‌നത്തില്‍ വനംമന്ത്രിയ്ക്കും ചീഫ് വിപ്പിനും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന പ്രസ്താവനകളാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

English summary
Chief Whip P C George shouldn’t have criticized Minister K B Ganesh Kumar, said KPCC chief Ramesh Chennit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X