മുഖ്യമന്ത്രി ഗണേഷിനൊപ്പം: ടിഎന്‍ പ്രതാപന്‍

മുഖ്യമന്ത്രി തന്റെ നിലപാട് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ നിലപാടാണ് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട്. അതിനെ വിമര്‍ശിക്കാന്‍ പിസി ജോര്‍ജ് വളര്‍ന്നിട്ടില്ലെന്നും പ്രതാപന്‍ പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ ഒരു തുണ്ട് ഭൂമിയും സ്വകാര്യ വ്യക്തിക്ക് നല്‍കില്ലെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ പിസി ജോര്‍ജ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷം സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സമിതി ഇല്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. തുടര്‍ന്ന് എംഎല്‍എ എന്ന നിലയില്‍ മാത്രമേ താന്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ടതുള്ളൂ. മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നതേ താന്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്നും ഗണേഷ് വ്യക്തമാക്കി.
ഗണേഷ് ഇത്തരത്തില്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് എസ്‌റ്റേറ്റ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് കയ്യേറ്റക്കാരെ സഹായിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. നെല്ലിയാമ്പതി എസ്‌റ്റേറ്റ് പ്രശ്‌നത്തില്‍ വനംമന്ത്രിയ്ക്കും ചീഫ് വിപ്പിനും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന പ്രസ്താവനകളാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications