എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാര്‍

നെല്ലിയാമ്പതിയിലെ എസ്‌റ്റേറ്റുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പാട്ടക്കരാര്‍ ലംഘിച്ച എല്ലാ എസ്‌റ്റേറ്റുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സര്‍ക്കാരിന്റെ ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ച് വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ച് നല്‍കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു വനംമന്ത്രി.വി.ചെന്താമരാക്ഷനാണ് നോട്ടീസ് നല്‍കിയത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നിയമസഭാ സമിതി രൂപീകരിച്ച് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എസ്‌റ്റേറ്റ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് കയ്യേറ്റക്കാരെ സഹായിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.നെല്ലിയാമ്പതി എസ്‌റ്റേറ്റ് പ്രശ്‌നത്തില്‍ വനംമന്ത്രിയ്ക്കും ചീഫ് വിപ്പിനും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന പ്രസ്താവനകളാണ് മന്ത്രി ഗണേഷ് കുമാറിന്റെ ഭാഗത്ത്‌നിന്നുണ്ടായത്.












Click it and Unblock the Notifications