കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെതിരെ പിസി ജോര്‍ജ്

  • By Nisha Bose
Google Oneindia Malayalam News

 PC George- Ganesh Kumar
തിരുവനന്തപുരം: വനം മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ കളവ് പറഞ്ഞുവെന്ന് ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജ്. നിയമസഭാ സമിതി ഇല്ലെന്ന് കള്ളം പറഞ്ഞ ഗണേഷ് കുമാര്‍ യുഡിഎഫിനെ അപമാനിക്കുകയായിരുന്നു. ഗണേഷിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനറോടും കക്ഷി നേതാക്കളോടും ആവശ്യപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

അടിയന്തരപ്രമേയം ഗണേഷ് കുമാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണ്. നെല്ലിയാമ്പതിയിലെ ഗണേഷിന്റെ താത്പര്യം ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് അറിയാമെന്നും പിസി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭരണപക്ഷ ചീഫ് വിപ്പ്.

മന്ത്രി ഗണേഷ്‌കുമാറിന്റേത് അസാമാന്യ വിവരമില്ലായ്മയാണ്. വെറുതെ സിനിമാക്കാരനൊന്നും മന്ത്രിയായി തന്നെ ഭരിക്കാന്‍ വരേണ്ട. യുഡിഎഫിന്റെ വില വനം മന്ത്രി മനസ്സിലാക്കുമെന്നും അത് മനസ്സിലാക്കിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ ഈ പണി ഉപേക്ഷിക്കുമെന്നും പറഞ്ഞാണ് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ പിസി ജോര്‍ജ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷം സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സമിതി ഇല്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. തുടര്‍ന്ന് എംഎല്‍എ എന്ന നിലയില്‍ മാത്രമേ താന്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ടതുള്ളൂവെന്ന് പറഞ്ഞ ഗണേഷ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നതേ താന്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്നും വ്യക്തമാക്കി.

ഗണേഷ് ഇത്തരത്തില്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് എസ്‌റ്റേറ്റ് ഉടമകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് കയ്യേറ്റക്കാരെ സഹായിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. നെല്ലിയാമ്പതി എസ്‌റ്റേറ്റ് പ്രശ്‌നത്തില്‍ വനംമന്ത്രിയ്ക്കും ചീഫ് വിപ്പിനും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന പ്രസ്താവനകളാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിനെതിരെയാണ് പിസി ജോര്‍ജ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

English summary
Chief Whip PC George demanded action against Ganesh Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X