കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ചരിക്കുന്ന പച്ചക്കറിശാലകള്‍ വരും

  • By Nisha Bose
Google Oneindia Malayalam News

KP Mohanan
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൂലായ് 16 മുതല്‍ സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ തുടങ്ങുമെന്ന് കൃഷിമന്ത്രി കെപി മോഹനന്‍ അറിയിച്ചു. നിയമസഭയില്‍ വിടി ബല്‍റാം എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതിലൂടെ വീടുകളിലെ തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ വില്‍പ്പനയ്ക്കായി സംഭരിക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഒരു സെന്റ് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിന് ആയിരം പ്രമോട്ടര്‍മാരെ പുതിയതായി നിയമിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ചോദ്യോത്തരവേളയില്‍ അറിയിച്ചു.

English summary
Minister KP Mohanan informed that govt will introduce project to take vegetables directly from farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X