കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ കേസ്: രേഖകള്‍ കാണാതായതില്‍ ഗൂഢാലോചനയെന്ന്

  • By Nisha Bose
Google Oneindia Malayalam News

Soumya Case,
മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സൗമ്യ, സമ്പത്ത് വധക്കേസുകളുടെ ഫയലുകള്‍ കാണാതായതില്‍ ഗൂഢാലോചനയുണ്ടെന്ന് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ ഷേര്‍ളി വാസു. കേസില്‍ അന്വേഷണം നടത്തുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍കെ ജയരാജിന് മുന്‍പാകെ നല്‍കിയ മൊഴിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫോറന്‍സിക് വിഭാഗം മേധാവിയായിരിക്കെ തനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിച്ചിരുന്നു. സൗമ്യ കേസിന്റെ വിചാരണയ്ക്കിടയില്‍ ഇക്കാര്യം പുറത്തു വന്നതാണ്. ഈ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കേ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിത്.

ഫാറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍നിന്നുള്ള ചിലര്‍ തന്നെയാണ് ഫയലുകള്‍ നഷ്ടപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് സൗമ്യ, സമ്പത്ത് കേസുകളുടേതടക്കം ഒട്ടേറെ ഫയലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

എന്നാല്‍ ഈ കേസുകളിലെയെല്ലാം യഥാര്‍ത്ഥ രേഖകള്‍ കോടതിയ്ക്കും പൊലീസിനും നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അന്വേഷിച്ച് കണ്ടെത്താമെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചത്. സംഭവം വിവാദമാക്കിയതിലും ഇവര്‍ക്ക് പങ്കുണ്ട്.
സീനിയോറിറ്റി പ്രകാരം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് എത്തേണ്ടത് താനാണ്. ഇത് തടയുകയാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യമെന്നും ഷേര്‍ലി വാസു പൊലീസിനോട് പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രമാദമായ കേസുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖള്‍ കാണാതായ സംഭവം വിവാദമായിരുന്നു. പിന്നീട് ഇവ ആശുപത്രി മോര്‍ച്ചറിക്ക് സമീപമുള്ള ഷെല്‍ഫില്‍ നിന്ന് കണ്ടെടുത്തിരുന്നു.

English summary
Police questioned doctor Sherly Vasu in relation with the missing of postmortem reports of Soumya.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X