സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു

കേസന്വേഷണം വഴിതെറ്റി എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് കേസ് മുന്നോട്ട് പോകുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നീക്കം.
പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ ബഹുജന പ്രക്ഷോഭം തുടങ്ങും. കോഴിക്കോട്ടെ പ്രമുഖ നേതാവായ പി മോഹനനെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണ്. പൊലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള മൊഴി ലഭിക്കുന്നതിനായാണ് മോഹനനെ പീഡിപ്പിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നടത്തുന്ന അതിക്രമം വച്ചു പൊറുപ്പിക്കില്ല.
പ്രതികളുടേതെന്നു പറയുന്ന കള്ളമൊഴികള്‍ പത്രങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയാണ്. കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ചാണ് ടിപി വധത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് ഒരു പത്രം നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. മുന്‍പ്് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ടിപി വധത്തിന്റെ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications