കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍ച്യൂണ്‍ 500ലുള്ള എട്ട് ഇന്ത്യന്‍ കമ്പനികള്‍

Google Oneindia Malayalam News

Tata Steel
ഫോര്‍ച്യൂണ്‍ മാഗസിന്റെ ലോകത്തെ ഏറ്റവും വലിയ എട്ടു കമ്പനികളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് എട്ടു സ്ഥാപനങ്ങള്‍ സ്ഥാനം പിടിച്ചു. ഈ എട്ടുകമ്പനികളില്‍ അഞ്ചെണ്ണവും പൊതുമേഖലാ ഉടമസ്ഥതയിലുള്ളതാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനികളാണ് ലിസ്റ്റിലുള്ളത്.

ഇതില്‍ ഐഒസിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ആദ്യ നൂറില്‍ ഇടംപിടിച്ചിട്ടുണ്ട്. എണ്ണക്കമ്പനി 83ാം സ്ഥാനത്തും റിലയന്‍സ് 98ാം സ്ഥാനത്തുമാണുള്ളത്.

ഭാരത് പെട്രോളിയും 225ാം സ്ഥാനത്തും ഹിന്ദുസ്ഥാന്‍ പെട്രോളിയും 267ാം സ്ഥാനത്തും എസ്ബിഐ 285ാം സ്ഥാനത്തും ടാറ്റാമോട്ടോര്‍സ് 314ാം സ്ഥാനത്തും ഒഎന്‍ജിസി 357ാം സ്ഥാനത്തും ടാറ്റാ സ്റ്റീല്‍ 401ാം സ്ഥാനത്തുമാണ്.

ലിസ്റ്റില്‍ 132 അമേരിക്കന്‍ കമ്പനികളും 73 ചൈനീസ് കമ്പനികളും 68 ജപ്പാന്‍ കമ്പനുകളുമുണ്ട്. എക്‌സോണ്‍ മൊബൈലും വാള്‍മാര്‍ട്ട് സ്‌റ്റോറുമാണ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ജനറല്‍ മോട്ടോര്‍സ് അഞ്ചാം സ്ഥാനത്തും ഫോര്‍ഡ് ഒമ്പതാം സ്ഥാനത്തും എച്ച്പി പത്താം സ്ഥാനത്തുമുണ്ട്.

കളിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ എസ്ബിഐ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍ കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലായിരുന്നു.

English summary
Eight Indian companies have made the cut in the list of world's 500 largest companies compiled by Fortune magazine, with Indian Oil and Reliance Industries finding a place in the top 100.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X