കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണയും തേടി ഇന്ത്യ വെനിസ്വേലയിലേക്ക്

Google Oneindia Malayalam News

Oil Exploration
ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ വെനിസ്വേലയില്‍ എണ്ണ പര്യവേഷണത്തിനായി ഇന്ത്യന്‍ കമ്പനിയായ ഒഎന്‍ജിസിയും. 300കോടി ഡോളര്‍ ചെലവ് വരുന്ന ഈ പദ്ധതിക്ക് ഒഎന്‍ജിസി വിദേശ് വിഭാഗത്തോടൊപ്പം മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളും സഹകരിക്കുമെന്ന് വാണിജ്യ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

തെക്കന്‍ അമേരിക്കയിലെ സാന്‍ക്രിസ്റ്റബലില്‍ ആരംഭിച്ച പര്യവേഷണത്തിനായി കൂടുതല്‍ തുക മുതല്‍മുടക്കും. ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷനും ഈ പദ്ധതികളില്‍ പണമിറക്കുന്നുണ്ട്. വെനിസ്വേല വാണിജ്യമന്ത്രി എഡ്മീ ബെതാന്‍കോര്‍ട്ടുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഇക്കാര്യത്തില്‍ ധാരണയായത്.

പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും വെനിസ്വേലന്‍ കമ്പനികളും സഹകരിച്ചുപ്രവര്‍ത്തിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വെനിസ്വേലന്‍ പര്യവേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടാകും.

ഗുരുതരമായ ഊര്‍ജ്ജപ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ഈ രംഗത്ത് വെനിസ്വേല സഹായിക്കുന്നതിനു പകരമായി എന്‍ജിനീയറിങ്, മാനുഫാക്ചറിങ് മേഖലയില്‍ ഇന്ത്യന്‍ സഹകരണം ഉറപ്പു നല്‍കും. ഇരട്ടനികുതി ഒഴിവാക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

എണ്ണ ശുദ്ധീകരണത്തിനായി ഇന്ത്യ-വെനിസ്വേല സംയുക്ത സംരംഭം ഒഡീഷയില്‍ ആരംഭിക്കുന്ന കാര്യത്തെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
എണ്ണകുഴിക്കാന്‍ ഇന്ത്യ വെനിസ്വേലയിലേക്ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ വെനിസ്വേലയില്‍ എണ്ണ പര്യവേഷണത്തിനായി ഇന്ത്യന്‍ കമ്പനിയായ ഒഎന്‍ജിസിയും. 300കോടി ഡോളര്‍ ചെലവ് വരുന്ന ഈ പദ്ധതിക്ക് ഒഎന്‍ജിസി വിദേശ് വിഭാഗത്തോടൊപ്പം മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളും സഹകരിക്കുമെന്ന് വാണിജ്യ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

തെക്കന്‍ അമേരിക്കയിലെ സാന്‍ക്രിസ്റ്റബലില്‍ ആരംഭിച്ച പര്യവേഷണത്തിനായി കൂടുതല്‍ തുക മുതല്‍മുടക്കും. ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷനും ഈ പദ്ധതികളില്‍ പണമിറക്കുന്നുണ്ട്. വെനിസ്വേല വാണിജ്യമന്ത്രി എഡ്മീ ബെതാന്‍കോര്‍ട്ടുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്.

പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും വെനിസ്വേലന്‍ കമ്പനികളും സഹകരിച്ചുപ്രവര്‍ത്തിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വെനിസ്വേലന്‍ പര്യവേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടാകും.

ഗുരുതരമായ ഊര്‍ജ്ജപ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ഈ രംഗത്ത് വെനിസ്വേല സഹായിക്കുന്നതിനു പകരമായി എന്‍ജിനീയറിങ്, മാനുഫാക്ചറിങ് മേഖലയില്‍ ഇന്ത്യന്‍ സഹകരണം ഉറപ്പു നല്‍കും. ഇരട്ടനികുതി ഒഴിവാക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

എണ്ണ ശുദ്ധീകരണത്തിനായി ഇന്ത്യ-വെനിസ്വേല സംയുക്ത സംരംഭം ഒഡീഷയില്‍ ആരംഭിക്കുന്ന കാര്യത്തെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.

English summary
The overseas arm of Oil and Natural Gas Corporation (ONGC Videsh), in partnership with other government-run firms, plans to invest $3 billion to explore oil and gas in Venezuela,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X