അബ്ദുല്‍ കലാമും ഫേസ്ബുക്കിലായി

2020ഓടുകൂടി ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിലെത്തിക്കുകയെന്ന തന്റെ സങ്കല്‍പ്പത്തെ സാധൂകരിക്കുന്ന ചിന്തകളും പദ്ധതികളുമാണ് 81കാരനായ കലാം ഫേസ്ബുക്കിലൂടെ ജനങ്ങളിലെത്തിക്കുന്നത്. കലാം ബില്യണ്‍ ബീറ്റ്‌സ്(kalamBillionbeats) എന്ന പേജില്‍ എല്ലാ ദിവസവും കലാമിന്റെ പോസ്റ്റ് ഉണ്ടാകുമെന്ന് കലാമിന്റെ മീഡിയ ഉപദേശകനായ വി പൊന്‍രാജ് അറിയിച്ചു.
പുതുച്ചേരിയില്‍ സന്നദ്ധസേവന പ്രവര്‍ത്തനം നടത്ുന്ന മാഡം മദെലെയ്‌നെ കുറിച്ചാണ് തന്റെ ആദ്യ പോസ്റ്റില്‍ കലാം വിവരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദശകങ്ങളായി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന അവരെ മദര്‍ തെരേസയുടെയും ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെയും പ്രവര്‍ത്തനങ്ങളോടാണ് കലാം താരതമ്യം ചെയ്തത്.
എന്തായാലും കലാം എന്നും ഓണ്‍ലൈനിലെ ചൂടുള്ള വിഷയമാണ്. ഒരിക്കല്‍ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ കലാം മരിച്ചുവെന്ന വാര്‍ത്ത പരന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. വാസ്തവത്തില്‍ ജ്യോതിശാസ്ത്രജ്ഞനായ ഡോ.ഹഫീസ് മുഹമ്മദ് അലാദിനായിരുന്നു അന്തരിച്ചത്.












Click it and Unblock the Notifications