കോണ്‍ഗ്രസും ബിജെപിയും സമ്പാദിച്ചത് കോടികള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന2009 ലാണ് പാര്‍ട്ടികളുടെ സമ്പത്ത് കാര്യമായി കൂടിയത്. 2008-2009 ല്‍ കോണ്‍ഗ്രസിന്റെ വരുമാനം 220 കോടിയായിരുന്നു. 2009-10 ല്‍ ഇത് 497 കോടിയായി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഇത് 400 കോടി രൂപയായി കുറഞ്ഞു. 2009-10 ല്‍ ബിജെപിയുടെ പ്രതിവര്‍ഷ വരുമാനം 220 കോടി രൂപയായിരുന്നു. 124 കോടി രൂപയില്‍ നിന്നുമാണ് ഈ വര്‍ധനയുണ്ടായത്. 2010-11 ല്‍ 258 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇവരുടെ വരുമാനത്തില്‍ അല്‍പ്പം കുറവുണ്ടായത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്ന വ്യക്തികള്‍ അജ്ഞാതരാണ്. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ്, ബിജെപി, എന്‍സിപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ തയാറായില്ല. സംഭാവനകളുടെ പട്ടികയിലാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ് പിയാണു പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2008-09 ല്‍ 70 കോടി രൂപയായിരുന്നു പാര്‍ട്ടിയുടെ വരുമാനം. 2009 ലെ തെരഞ്ഞെടുപ്പിനു ശേഷം ഇത് 180 കോടി രൂപയായി. അഞ്ചു വര്‍ഷം കൊണ്ടു പാര്‍ട്ടിക്കു ലഭിച്ചതു 425 കോടി രൂപ. സിപിഎം(335 കോടി), സമാജ് വാദി പാര്‍ട്ടി (200 കോടി), എന്‍സിപി (140 കോടി) എന്നിവര്‍ തൊട്ടു പിന്നിലുണ്ട്.












Click it and Unblock the Notifications