രാഹുലിനെ പുകഴ്ത്തി മന്ത്രി പുലിവാലു പിടിച്ചു

അടുത്ത തലമുറയിലെ നേതാവായ രാഹുല്‍ ഗാന്ധി 'ആശയപരമായ ദിശാബോധം' നല്‍കാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് അഭിമുഖത്തില്‍ മന്ത്രി പറഞ്ഞുവെന്നാണ് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസില്‍ ജനാധിപത്യം കൊണ്ടു വരുന്നതുള്‍പ്പെടെയുള്ള ചില ക്ഷണികമായ ആശയങ്ങള്‍ മാത്രമാണ് രാഹുലില്‍ നിന്നുണ്ടാകുന്നതെന്നും അടുത്ത തലമുറയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് 'ആശയപരമായ നേതൃത്വം' കോണ്‍ഗ്രസിനുണ്ടാകുന്നില്ലെന്നും അഭിമുഖത്തില്‍ ഖുര്‍ഷിദ് പറഞ്ഞത്.
രാഷ്ട്രീയവും ഭരണവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണെന്നും പ്രധാനമന്ത്രിക്ക് ഇതു നേരെയാക്കാന്‍ ശേഷിയില്ലെന്നുമുള്ള പ്രസ്താവനയും ഇതോടൊപ്പം വിവാദമായി. ഖുര്‍ഷിദിന്റെ പരാമര്‍ശം പത്രവും പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റുപിടിച്ചതോടെ പുകഴ്ത്താന്‍ പറഞ്ഞതത്രയും തിരിച്ചടിച്ച സ്ഥിതിയായി. മന്‍മോഹന്‍സിങ് ലക്ഷ്യം പാളിയ ഭരണാധികാരിയാണെന്ന 'ടൈം' വാരികയുടെ ലേഖനം വന്നതിന് തൊട്ടുപിന്നാലെയാണ് ഖുര്‍ഷിദിന്റെ പരാമര്‍ശം പാര്‍ട്ടിയെ വെട്ടിലാക്കിയത്.
രാഹുല്‍ ഗാന്ധി നേതൃത്വ ഗുണമില്ലാത്ത നേതാവാണെന്ന് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന മന്ത്രി തന്നെ പറയുമ്പോള്‍ അത് വിശ്വസിക്കാതെ പറ്റില്ലെന്ന് ബി.ജെ.പിയും എസ്.പിയും പ്രതികരിച്ചു.












Click it and Unblock the Notifications