പിണറായി കാരായിമാരെ ജയിലില്‍ സന്ദര്‍ശിച്ചു

'ദേശാഭിമാനി' പത്രത്തിന്റെ ടവേറ വാഹനത്തിലാണ് രഹസ്യമായി പിണറായി എത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജന്‍ പ്രതിയാണ്. ടി.പി വധക്കേസ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഒത്താശ ചെയ്തതിന് ഇന്നലെയാണ് അന്വേഷണസംഘം കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് കാരായി രാജനെ വിട്ടുകിട്ടാന്‍ വടകര കോടതി പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കാരായി രാജനെ കോടതിയില്‍ ഹാജരാക്കാനാണ് വാറന്‍ഡ്. ഇതിന് തലേന്നാണ് പിണറായി, കാരായി രാജനെ സന്ദര്‍ശിച്ചത്.
ഫസല്‍ വധക്കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി ബുധനാഴ്ച നീട്ടിയിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു 17 വരെ ഇതു നീട്ടിയത്. എറണാകുളം സിജെഎം കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്‍. തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍.












Click it and Unblock the Notifications