കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കാരായിമാരെ ജയിലില്‍ സന്ദര്‍ശിച്ചു

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
എറണാകുളം: തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയായിരുന്നു സന്ദര്‍ശനം. അതീവരഹസ്യമായി നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

'ദേശാഭിമാനി' പത്രത്തിന്റെ ടവേറ വാഹനത്തിലാണ് രഹസ്യമായി പിണറായി എത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജന്‍ പ്രതിയാണ്. ടി.പി വധക്കേസ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഒത്താശ ചെയ്തതിന് ഇന്നലെയാണ് അന്വേഷണസംഘം കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് കാരായി രാജനെ വിട്ടുകിട്ടാന്‍ വടകര കോടതി പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കാരായി രാജനെ കോടതിയില്‍ ഹാജരാക്കാനാണ് വാറന്‍ഡ്. ഇതിന് തലേന്നാണ് പിണറായി, കാരായി രാജനെ സന്ദര്‍ശിച്ചത്.

ഫസല്‍ വധക്കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി ബുധനാഴ്ച നീട്ടിയിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു 17 വരെ ഇതു നീട്ടിയത്. എറണാകുളം സിജെഎം കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്‍. തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍.

English summary
Visit of CPM state secretary Pinarayi Vijayan to the Kakkanad district Prison have been evoking a lot of public curiosity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X