തൊഴിലില്ലാഴ്‌മ ഏറ്റവും കുറവ് ഗുജറാത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ ഈ കണക്കു പ്രകാരം തൊഴിലില്ലാഴ്‌മയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബിഹാര്‍, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ്. അതേസമയം തൊഴിലില്ലാഴ്‌മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ഗുജറാത്ത് ആണ്.
ലേബര്‍ ബ്യൂറോ പുറത്തു വിട്ട ഈ കണക്കു പ്രകാരം ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ തൊഴിലില്ലാഴ്‌മ നിരക്ക് 3.8 ശതമാനം ആണ്. അതുപോലെ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് തൊഴിലില്ലാഴ്‌മ കൂടുതല്‍ എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൊഴിലില്ലാഴ്‌മ കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഗുജറാത്തിനൊപ്പം ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവയും ഉണ്ട്. സര്‍വ്വേ അനുസരിച്ച് പണ്ടു കാലങ്ങളിലെ പോലെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലകള്‍ കൃഷി, വനപരിപാലനം, മത്സ്യബന്ധനം, ഖനനം എന്നിവയാണ്.
ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളെ കുറിച്ച് വളരെ ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌ത്രീകളുടെ തൊഴില്‍ നിരക്കില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നഗര മേഖലകളില്‍ പുരുഷന്‍മാരുടെ തൊഴില്‍ നിരക്ക് 73.3 ശതമാനമാണ്. എന്നാല്‍ സ്‌ത്രീകളുടേത് 17.9 ശതമാനം ആണ്. അതുപോലെ സ്‌ത്രീകളിലെ തൊഴിലില്ലാഴ്‌മ 12.5 ശതമാനവും പുരുഷന്‍മാരുടേത് 3.4 ശതമാനവും ആണ്.
സിക്കിം, ഹിമാചല്‍ പ്രദേശ്, ഛത്തീസ്‌ഗഡ്, മേഘാലയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് സ്‌ത്രീകളുടെ തൊഴില്‍ നിരക്ക് ഏറ്റവും കൂടുതലുള്ളത്.












Click it and Unblock the Notifications