ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് 14 യാത്രക്കാര്‍ മരിച്ചു. പ്രബുദ്ധ്‌നഗറിലാണ് സംഭവം. ആറു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയില്‍ നിന്നും ഉണ്ടായ വാതക ചോര്‍ച്ചയാണ് അപകട കാരണം എന്നാണ് സൂചന.
ചൊവ്വാഴ്‌ച രാത്രി ദില്ലി സഹരന്‍പൂര്‍ ഹൈവേയില്‍ സന്ദ്‌ലയില്‍ ആണ് അപകടം നടന്നത്. വണ്ടിക്ക് തീപിടിച്ച ഉടനെ ഡ്രൈവര്‍ പുറത്തേക്ക് എടുത്തു ചാടി രക്ഷപ്പെട്ടതായി കണ്ടു നിന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടത്ത് തിരിച്ചു പോകുന്ന സംഘം ആണ് അപകടത്തില്‍ പെട്ട വാനില്‍ ഉണ്ടായിരുന്നത്.