ആണ്‍കുഞ്ഞുണ്ടായില്ല;ഭര്‍ത്താവ് ഭാര്യയെ കൊന്നു

ഉത്തര്‍പ്രദേശിലെ ബറേലിയിലെ പാരത്‌പൂറിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സല്‍മയാണ് ഭര്‍ത്താവ് ആരിഫിന്റെ ക്രൂരതയുടെ ഇരയായത്.
കൊല നടത്തിയ ശേഷം മുങ്ങിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന പൊലീസ് പറയുന്നു. ചൊവ്വാഴ്‌ച രാത്രി വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കിയ ശേഷം ഭാര്യ കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആരിഫ് - സല്‍മ ദമ്പതികളുടെ മൂത്ത മകള്‍ക്ക് 13 വയസ്സും ചെറിയ കുഞ്ഞിന് മൂന്ന് വയസ്സും ആണ് പ്രായം. വര്‍ഷങ്ങളായി ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്ന കുറ്റമാരോപിച്ച് ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications