കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുഞ്ഞുണ്ടായില്ല;ഭര്‍ത്താവ്‌ ഭാര്യയെ കൊന്നു

  • By Shabnam Aarif
Google Oneindia Malayalam News

Husband
ബറേലി: ആണ്‍കുഞ്ഞിനെ ജന്മം നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ ഭര്‍ത്താവ്‌ ഭാര്യയെ തല്ലിയും ശ്വാസം മുട്ടിച്ചും കൊന്നു. തന്റെ അഞ്ചു പെണ്‍മക്കളെ പ്രസവിച്ച ഭാര്യയെയാണ്‌ അണ്‍ക്കുട്ടി ഉണ്ടായില്ല എന്ന്‌ കാരണത്തിന്‌ ക്രൂരമായി കൊലപ്പെടുത്തിയത്‌.

ഉത്തര്‍പ്രദേശിലെ ബറേലിയിലെ പാരത്‌പൂറിലാണ്‌ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്‌. സല്‍മയാണ്‌ ഭര്‍ത്താവ്‌ ആരിഫിന്റെ ക്രൂരതയുടെ ഇരയായത്‌.

കൊല നടത്തിയ ശേഷം മുങ്ങിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന പൊലീസ്‌ പറയുന്നു. ചൊവ്വാഴ്‌ച രാത്രി വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കിയ ശേഷം ഭാര്യ കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ്‌ ഇയാള്‍ക്കെതിരെ കേസെടുത്ത്‌ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. ആരിഫ്‌ - സല്‍മ ദമ്പതികളുടെ മൂത്ത മകള്‍ക്ക്‌ 13 വയസ്സും ചെറിയ കുഞ്ഞിന്‌ മൂന്ന്‌ വയസ്സും ആണ്‌ പ്രായം. വര്‍ഷങ്ങളായി ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്ന കുറ്റമാരോപിച്ച്‌ ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.

English summary
Upset with his wife for not bearing a male child, a man killed her on Wednesday. The incident took place yesterday at Paratpur Nai Basti locality in Izzatnagar area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X