ആട് ആന്റണിക്ക് 17 ഭാര്യമാര്‍
കൊല്ലം: പാരിപ്പള്ളിയില്‍ പോലീസ് ഡ്രൈവറെ കുത്തി കൊന്ന കേസിലെ പ്രതി കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിക്ക് 17 ഭാര്യമാര്‍. ആന്റണിയെ തിരക്കിപ്പോയ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം കണ്ടെത്തിയത്.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി പ്രതിയ്ക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സത്യമാണെന്ന് തെളിഞ്ഞത്. കേസന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ ഭാര്യമാരുടെ എണ്ണം കൂടാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
മൂന്നു സ്ത്രീകളിലായി ആന്റണിക്ക് മൂന്നു മക്കളുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. തമിഴ്‌നാട്ടിലാണ് ഇയാള്‍ക്ക് കൂടുതല്‍ ഭാര്യമാരുള്ളത്. അപ്പാര്‍ട്ട്‌മെന്റും വീടും വാടകയ്‌ക്കെടുത്താണ് ഇയാള്‍ ഇവരെ താമസിപ്പിച്ച് വരുന്നത്. ഒരു സ്ത്രീയ്‌ക്കൊപ്പം ഇയാള്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ താമസിക്കില്ല.
അതേസമയം ആട് ആന്റണിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെവിടെയോ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.
പാരിപ്പള്ളിമടത്തറ റോഡില്‍ കുളമടയ്ക്ക് സമീപം വച്ചാണ് പൊലീസ് ഡ്രൈവറായ മണിയന്‍ പിള്ളയെ ഇയാള്‍ കുത്തിക്കൊന്നത്. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കുളമട ജങ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുതത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതി എഎസ്‌ഐയെ കുത്തി. ഇതു കണ്ട് ഓടിയെത്തിയെത്തിയ െ്രെഡവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം ഇയാള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ ഡ്രൈവര്‍ മണിയന്‍പിള്ള (49) മരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications