കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ ഡിഎംആര്‍സിയ്ക്ക്

  • By Nisha Bose
Google Oneindia Malayalam News

Kochi Metro
തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണച്ചുമതല ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനു തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

കേരളത്തിലെ ആഭ്യന്തര റെയില്‍വേ വികസനത്തിന്റെ മുഴുവന്‍ ചുമതലയും ഇ ശ്രീധരനായിരിക്കും. ഡഇ ശ്രീധരനും ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു. ഇ ശ്രീധരന്റെ സഹകരണം സംസ്ഥാനത്തിന് ഒഴിവാക്കാനാവില്ലെന്ന് ഡയറക്ടര്‍ബോര്‍ഡ് യോഗം അഭിപ്രായപ്പെട്ടു. ശ്രീധരന്റെ നിര്‍ദേശപ്രകാരം ഡിഎംആര്‍സിയെ തന്നെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കും.

കൊച്ചി മെട്രോ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതോടെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ അവസാന യോഗമാണ് ചൊവ്വാഴ്ച നടന്നത്. കേന്ദ്രനിയമമനുസരിച്ച് ഡയറക്ടര്‍ബോര്‍ഡ് ഉടനെ പുനഃസംഘടിപ്പിക്കും. ബോര്‍ഡില്‍ കേന്ദ്രത്തിന്‍േറയും സംസ്ഥാനത്തിന്‍േറയും അഞ്ച് വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തും. കേന്ദ്ര നഗരവികസന സെക്രട്ടറിയാകും ബോര്‍ഡിന്റെ ചെയര്‍മാന്‍.

പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മുപ്പത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൊച്ചി മെട്രോ പദ്ധതിയില്‍ ശ്രീധരന്റെ പങ്കാളിത്തത്തെ കുറിച്ച് യാതൊരു വിധ ആശങ്കയ്ക്കും സ്ഥാനമില്ലെന്ന് ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഇതു സംബന്ധിച്ച് വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

English summary
Kochi Metro Rail Ltd’s director board would be reconstituted, following which the new board would take all decisions related to the construction of the metro rail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X