ഗണേഷിന് പിന്തുണയുമായി സിനിമാക്കാര്‍

ഗണേഷിനെ അപമാനിക്കാന്‍ ജോര്‍ജ് തുനിയരുതായിരുന്നു. സിനിമയ്ക്കു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണു ഗണേഷ്. ജോര്‍ജിന്റെ നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ചരിത്രം അറിയാതെയാണ് ജോര്‍ജിന്റെ പ്രസ്താവന. സിനിമയില്‍ നിന്നു രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിയായവര്‍ ഒരുപാടു പേരുണ്ട്. സിനിമയില്‍ നിന്നെത്തി മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ കേരളത്തിലുമുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര മേഖലയിലെ മറ്റു സംഘടനകളുമായി കൂടിയാലോചിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം തീരുമാനമെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് ഗണേഷ് കുമാറിനെതിരെ രൂക്ഷമായി വിമര്‍സിച്ചത്. വനം മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ കളവ് പറഞ്ഞുവെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications