പോലീസ് പീഡിപ്പിക്കുന്നുവെന്ന് മോഹനന്‍

ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മറ്റ് കേസുകളിലും പ്രതിചേര്‍ക്കും. ഭാര്യ കെകെ ലതികയേയും കേസുകളില്‍ പ്രതിയാക്കുമെന്നും അന്വേഷണ സംഘം പറഞ്ഞുവെന്ന് മോഹനന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
12 ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് പി മോഹനനെ വടകര കോടതിയില്‍ ഹാജരാക്കി. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മോഹനനെ രണ്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതരായ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇതറിയാനായി മോഹനനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications