കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയും തങ്കച്ചനും രണ്ടു തട്ടില്‍

  • By Nisha Bose
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും രണ്ടു തട്ടില്‍. പ്രശ്‌നം പഠിക്കാന്‍ രൂപീകരിച്ച ഉപസമിതി രൂപീകരിച്ചത് അറിയില്ലായിരുന്നുവെന്ന വനംമന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രസ്താവന നടത്തിയപ്പോള്‍ ഉപസമിതിയുടെ കാര്യം ഗണേഷിന് അറിയാമായിരുന്നുവെന്നാണ് പിപി തങ്കച്ചന്‍ പറഞ്ഞത്‌.

കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിപി തങ്കച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 28നാണ് എംഎം ഹസന്‍ കണ്‍വീനറായി ഏഴംഗ ഉപസമിതി രൂപീകരിച്ചത്. ഇക്കാര്യം അന്നുതന്നെ വനംമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ സമിതിക്ക് ഇതുവരെ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ഉടന്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 17ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും തങ്കച്ചന്‍ അറിയിച്ചു.

ഉപസമിതിയുടെ കാര്യം ആരും അറിയിച്ചില്ലെന്നും പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് ഗണേഷ് കുമാര്‍ ചൊവ്വാഴ്ച ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പറഞ്ഞത്. ഇതിനെ ശരി വച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സംസാരിച്ചത്. വനം മന്ത്രിയ്ക്ക് സമിതിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രശ്‌നം യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണെന്നും വ്യക്തമാക്കി. ഇതോടെ വനം മന്ത്രി ഗണേഷ് കുമാറും ചീഫ് വിപ്പും തമ്മിലുള്ള പോര് വരും ദിവസങ്ങളില്‍ യുഡിഎഫിനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്‌.

English summary
The slanging match between two has come as a headache for Chief Minister Oommen Chandy, who appeared to have left behind the problems of communal equations he had to face over the induction of the fifth IUML Minister in his Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X