മെയില്‍ വ്യാവസായിക ഉത്പാദനം വര്‍ധിച്ചു

ഇതോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന പണപ്പെരുപ്പ റിപ്പോര്‍ട്ട് നിര്‍ണായകമാകും. പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കില്‍ ജൂലായ് 31ന് ചേരുന്ന റിസര്‍വ് ബാങ്ക് യോഗം അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്.
നിര്‍മാണമേഖലയിലും ഇലക്ട്രിസിറ്റിരംഗത്തും വ്യക്തമായ ഉണര്‍വുണ്ടായെങ്കിലും കാപ്പിറ്റല്‍ ഗൂഡ്‌സ്, ഖനനം തുടങ്ങിയ മേഖലയില്‍ ഇപ്പോഴും മാന്ദ്യം തുടരുകയാണ്.
അതേ സമയം നിര്‍മാണമേഖലയിലുണ്ടായ മുന്‍തൂക്കത്തെ അടിസ്ഥാനമാക്കി രാജ്യം സാമ്പത്തിക മുന്നേറ്റത്തിന്റെ പാതിയിലാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ട്ക് സിങ് അഹ്‌ലുവാലിയ അറിയിച്ചു.
നേരത്തെ പണപ്പെരുപ്പം മുകളിലേക്കും ഐഐപി താഴേക്കുമിറങ്ങുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമായ നടപടിയെടുക്കാനാവാതെ പരുങ്ങിയിരുന്നു. പണപ്പെരുപ്പം കൂടുന്നതിനാല്‍ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തുക സാധ്യമല്ല. പക്ഷേ, വ്യവസായിക ഉത്പാദനനിരക്കിനെ മുന്നോട്ടുയര്‍ത്തണമെങ്കില്‍ കൂടുതല്‍ പണമൊഴുക്കേണ്ടതുണ്ട്. ഇതിന് നിരക്കുകളില്‍ കുറവ് വരുത്തുകയും വേണം. കടലിനും ചെകുത്താനും നടുവിലായ അവസ്ഥയിലായിരുന്നു. കേന്ദ്രബാങ്ക്. അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തിയാല്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കും. കുറവ് വരുത്താതിരുന്നാല്‍ ഐഐപി നിരക്ക് താഴേക്കിറങ്ങും.












Click it and Unblock the Notifications