കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി ഇനി രണ്ടാമന്‍!!

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ പ്രണാബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവെച്ചതോടെ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ ആരെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായി. പ്രതിരോധമന്ത്രി എ.കെ.ആന്റണിയ്ക്കായിരിക്കും ഇനി കേന്ദ്ര മന്ത്രിസഭയിലെ രണ്ടാം സ്ഥാനമെന്ന് പ്രണാബിന്റെ രാജിക്കുശേഷം ചേര്‍ന്ന സമ്പൂര്‍ണ മന്ത്രിസഭായോഗത്തോടെ വ്യക്തമായി.

AK Antony

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിക്ക് തൊട്ടരികിലുള്ള പ്രണബിന്റെ കേസരെ എ.കെ.ആന്റണിക്കായാണ് മാറ്റിവെച്ചത്. ആന്റണിക്ക് തൊട്ടടുത്ത ഇരിപ്പിടം ശരദ് പവാറിനായിരുന്നു. പ്രണാബിന്റെ പകരക്കാരനാവുമെന്ന് കരുതിയിരുന്ന പി.ചിദംബരത്തിന് പവാറിന്റെ തൊട്ടടുത്തായിരുന്നു സ്ഥാനം.

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാവുന്നതോടെ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ ആന്റണിയായിരിക്കും അധ്യക്ഷതവഹിക്കുക. നേരത്തെ പ്രണാബായിരുന്നു പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നത്.

അതേസമയം, പ്രണാബിന്റെ അഭാവത്തില്‍ ചിദംബരത്തെ ലോക്‌സഭാ നേതാവായി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ചിദംബരത്തിന് പുറമെ സുശീല്‍ കുമാര്‍ ഷിന്‍ഡെ, കമല്‍നാഥ് എന്നിവരുടെ പേരുകളും കോണ്‍ഗ്രസ് മാനേജര്‍മാര്‍ പരിഗണിയ്ക്കുന്നുണ്ട്.

മന്‍മോഹനും ആന്റണിയും രാജ്യസഭാംഗങ്ങളാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെയെ ആഭ്യന്തര മന്ത്രിയാക്കി ചിദംബരത്തെ വീണ്ടും ധനമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ധൃതിപിടിച്ച് മന്ത്രിസഭയില്‍ അംഗമാകേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

English summary
AK Antony is number two in UPA government,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X