ഷെട്ടാറിനെതിരേയും അഴിമതി ആരോപണം

റവന്യു മന്ത്രിയായിരിക്കെ ദസനപുര ഹൊബ്ലിയില്‍ ഭൂമി ഇടപാടില്‍ ഇടപെട്ട് പൊതുഖജനാവിന് 250 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എസ് എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാര്‍ഷിക ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി പുനര്‍വിജ്ഞാപനം ചെയ്ത് സര്‍ക്കാറിന് അധിക ബാധ്യത വരുത്തിയെന്നാണ് പരാതി.
ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ നാഗരാജ്, കാര്‍ഷിക വികസന ബോര്‍ഡ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരേയും പരാമര്‍ശമുണ്ട്. 21 ചേരുന്ന സിറ്റിങിലാണ് കേസിന്റെ ഭാവി തീരുമാനിക്കുകയെന്നറിയുന്നു. ലോകായുക്ത ജഡ്ജി സുധീന്ദ്ര റാവുവിന്റെ തീരുമാനം പുതിയ മുഖ്യമന്ത്രിയുടെ ഭാവി നിര്‍ണയിക്കും.
അതിനിടെ ഭൂമി അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കും മുന്‍ മന്ത്രി സോമണ്ണയ്ക്കുമെതിരേ ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം പുനര്‍വിജ്ഞാപനം ചെയ്തുവെന്ന കേസിലായിരുന്നു ഈ വിധി.
ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ. പി നിയമസഭാകക്ഷി യോഗത്തില്‍ ഷെട്ടാറിനെ നേതാവായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ഡി വി സദാനന്ദ ഗൗഡ രാജിവയ്ക്കാന്‍ തീരുമാനിച്ചത












Click it and Unblock the Notifications