ധാരാസിംങ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തം കട്ടപിടിച്ചതും നടന്റെ ആരോഗ്യനില വഷളാക്കിയിരുന്നു.
പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മുംബൈയിലെ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു.
ഗുസ്തിക്കാരനായിരുന്ന ധാരാസിധ് കിങ്ങ്‌കോങ്ങ്, ഫൗലാദ് എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. രാമായണം, മഹാഭാരതം പരമ്പരകളില്‍ ഹനുമാന്റെ വേഷത്തിലും ധാരാസിങ് പ്രത്യക്ഷപ്പെട്ടു. 2003-2009 കാലയളവില്‍ രാജ്യസഭാംഗവുമായിരുന്നു.
സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പിഒ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലാണ് നടന്‍ അവസാനമായി അഭിനയിച്ചത്.












Click it and Unblock the Notifications