കൂവലും ബഹളവും; സഭ പിരിഞ്ഞു

ഏഴുവര്‍ഷം മുമ്പു നികത്തിയ എല്ലാ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭാ നിര്‍ദേശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോകവെയാണ് സംഭവങ്ങളുടെ തുടക്കം.
ഭരണകക്ഷിയിലെ ചിലര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് തിരിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ തിരിച്ച് സഭയില്‍ എത്തി. കൂവിയ അംഗങ്ങളെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു ബഹളം വെച്ചതിനെത്തുടര്‍ന്നാണ് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. കൂവിവിളിച്ചവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. സഭാനടപടികളുടെ വീഡിയോ പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.












Click it and Unblock the Notifications