ഗണേഷിന്റെ മോശം സ്വഭാവത്തിന് തെളിവുണ്ട്: ജോര്‍ജ്

ഗണേഷിന്റെ സ്വഭാവദൂഷ്യത്തിന് ജീവിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ താന്‍ തയ്യാറാണ്. സിപിഎം കണ്ണൂര്‍ ലോബിയ്‌ക്കൊപ്പം ചേര്‍ന്ന് ഗണേഷ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പറയുന്നു.
നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വനം മന്ത്രി ഗണേഷ് കുമാറും ചീഫ് വിപ്പും പരസ്പരം ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു.
നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി ഗണേഷ് പറഞ്ഞത്. എന്നാല്‍ സമിതി രൂപീകരിച്ചിരുന്നുവെന്നും ഗണേഷ് സഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിനെ ന്യായീകരിച്ച് രംഗത്തെത്തിയപ്പോള്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. സമിതി രൂപീകരിച്ചിരുന്നുവെന്നും ഇക്കാര്യം അന്നു തന്നെ വനം മന്ത്രിയെ അറിയിച്ചിരുന്നുവെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications