പിണറായിയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹത

തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരുമായി പിണറായി അരമണിക്കൂറോളം സംസാരിച്ചു.
'ദേശാഭിമാനി' പത്രത്തിന്റെ ടവേറ വാഹനത്തിലാണ് രഹസ്യമായി പിണറായി എത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജന്‍ പ്രതിയാണ്. ടി.പി വധക്കേസ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഒത്താശ ചെയ്തതിന് ഇന്നലെയാണ് അന്വേഷണസംഘം കാരായി രാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് കാരായി രാജനെ വിട്ടുകിട്ടാന്‍ വടകര കോടതി പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുകയാണ്.












Click it and Unblock the Notifications