നിയമഭേദഗതി ഭൂമാഫിയയ്ക്കു വേണ്ടിയെന്ന് സുധീരന്‍

സംസ്ഥാനത്തെ നികത്തിയ നെല്‍ വയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2005 ജനുവരിക്ക് മുമ്പായി നികത്തിയ നെല്‍വയലുകള്‍ക്കും, നീര്‍ത്തടങ്ങള്‍ക്കും കരഭൂമിയായി അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഫെബ്രുവരി 8ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം ആണ് നികത്തിയ വയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പോകുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയല്‍ സംരക്ഷണ നിയമത്തിനു വിരുദ്ധമായാണ് സര്‍ക്കാറിന്റെ ഈ നീക്കം. പാഴായി കിടക്കുന്ന വയലുകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന വ്യാവസായിക വകുപ്പിന്റെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
അനിയന്ത്രിതമായി കേരളത്തിലെ നെല്‍വയലുകളും, നീര്‍ത്തടങ്ങളും നികത്തുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനായി 'കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം' കൊണ്ടു വന്നത് 2008ലാണ്. കേരളത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുക, കാര്‍ഷിക മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം കൊണ്ടു വന്നത്.
എന്നാലിപ്പോള്‍ പരിസ്ഥിതിക്ക് നാശം വരുത്തുന്ന വിധം വയലുകളും നീര്‍ത്തടങ്ങളും നികത്തി കരഭൂമിയാക്കുന്ന പരിസ്ഥിതി വിരുദ്ധര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പോന്നതാവും ഈ പുതിയ നീക്കം.












Click it and Unblock the Notifications