Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് അധികാരത്തിന്റെ മത്ത്: എന്‍എസ്എസ്

Sukumaran Nair
കോട്ടയം: സംസ്ഥാന സര്‍ക്കാരിന് അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണെന്ന് എന്‍എസ്എസ്. മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.

സഹായിച്ചവരെപ്പോലും യുഡിഎഫും സര്‍ക്കാരും തള്ളിപ്പറയുന്നു. വകുപ്പുകളും ബോര്‍ഡ്‌കോര്‍പ്പറേഷനുകളുമെല്ലാം സമുദായവത്കരിച്ചു. മറ്റുള്ളവര്‍ക്ക് ഇവിടെ എന്തു കാര്യം എന്നാണ് അവരുടെ നിലപാട്. ഇങ്ങനെ പോയല്‍ ഭരണം എത്ര നാള്‍ പോകും, എവിടെച്ചെന്നെത്തും എന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല.

ന്യൂനപക്ഷ സമുദായങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന യുഡിഎഫിനെതിരെ ഭൂരിപക്ഷ വിഭാഗങ്ങളിലുണ്ടായ അമര്‍ഷത്തിന്റെ പ്രതിഫലനമാണ് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് കളമൊരുക്കിയത്. ഇത് സഫലമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖപ്രസംഗത്തിലൂടെ
എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നു.

യുഡിഎഫിലെ പ്രബലകക്ഷികള്‍ ഏകപക്ഷീയമായ തീരുമാനങ്ങളാണെടുക്കുന്നത്. ഇതിന് ക്രിയാത്മക പ്രതിരോധം തീര്‍ക്കാന്‍ കൊലപാതക രാഷ്ട്രീയത്തില്‍പ്പെട്ട് മുഖം നഷ്ടപ്പെട്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാകുന്നില്ല. അഞ്ചാം മന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയും ചോദ്യം ചെയ്തത് വര്‍ഗീയതയായി വിലയിരുത്തപ്പെട്ടുവെന്നും എന്‍എസ്എസ് വിലയിരുത്തുന്നു.

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ച് പ്രവര്‍ത്തിയ്ക്കാന്‍ അടുത്തിടെ ധാരണയിലെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരേ ഭൂരിപക്ഷ സമുദായം യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായ ഘട്ടത്തിലാണ് എസ്എന്‍ഡിപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+