വി.എസിനെ ഭരണപക്ഷം ആക്ഷേപിച്ചുവെന്ന് പ്രതിപക്ഷം

അസാധാരണമായ സംഭവങ്ങളാണ് വ്യാഴാഴ്ച സഭയില്‍ അരങ്ങേറിയത്.നെല്‍വയല്‍ നികത്തല്‍ വിഷയത്തില്‍ അടിയന്തരപ്രമയേത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ വിഎസിനെ ഭരണപക്ഷം കൂവി വിളിക്കുകയും മോശമായ അംഗവിക്ഷേപം നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇറങ്ങിപ്പോയ വിഎസിനു നേരെ ഭരണപക്ഷത്തെ ഒരംഗം കൈയുയര്‍ത്തി രോമം പറിച്ച് ഊതിക്കാണിച്ചു.
സഭയുടെ അന്തസിന് നിരക്കാത്ത ഇത്ര ഗുരുതരമായ നടപടിയുണ്ടായിട്ടും അംഗത്തെ ശാസിക്കാന്‍ പോലും സ്പീക്കര്‍ തയ്യാറായില്ലെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നതെന്ന് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. സഭയിലെ ഏറ്റവും മുതിര്‍ന്ന ജനപിന്തുണയുള്ള വി.എസിനെ അപമാനിക്കാന്‍ ഭരണപക്ഷം തയ്യാറാകുന്നുവെങ്കില്‍ മറ്റ് അംഗങ്ങള്‍ക്ക് എന്തു പരിരക്ഷയാണ് സഭയില്‍ ലഭിക്കുന്നതെന്നും മുല്ലക്കര ആരാഞ്ഞു.
നെല്‍വയല്‍ നികത്തല്‍ സംബന്ധിച്ച് അവര്‍ ചെയ്ത കുറ്റം പ്രതിപക്ഷത്തിന്റെ മേല്‍കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കാന്‍ ഭരണപക്ഷ മുന്‍നിരയുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്ന് മാത്യൂ ടി.തോമസ് ആരോപിച്ചു. മുഖ്യമന്ത്രി മറുപടി പറയുമ്പോള്‍ അതിന്റെ സൂചനയുണ്ടായിരുന്നുവെന്നും മാത്യൂ ടി.തോമസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications