നസീറിന് സിം കാര്‍ഡ് നല്കിയ യുവതി പിടിയില്‍
കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും സിം കാര്‍ഡ് എത്തിച്ചു നല്കിയ യുവതി പിടിയില്‍. പന്തളം, പാലത്തുംതലയ്ക്കല്‍ ദീപ ചെറിയാന് എന്ന ഷാഹിന (31) ആണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം സബ് ജയിലില്‍ കഴിയുന്ന നസീറിന് ഇതേ ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് നൗഷാദ് മുഖേനയാണ് ഷാഹിന സിം കാര്‍ഡ് എത്തിച്ചു നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ 27ന് പാലാരിവട്ടത്തുള്ള വോഡഫോണ്‍ സ്റ്റോറില്‍ നിന്നും ഷാഹിന രണ്ട് സിം കാര്‍ഡുകള്‍ വാങ്ങി. മതിയായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതെയായിരുന്നു ഇവര്‍ സിം കാര്‍ഡ് വാങ്ങിയത്. തുടര്‍ന്ന്് കാര്‍ഡുകള്‍ നൗഷാദ് വഴി നസീറിന് കൈമാറുകയായിരുന്നു.
ദില്ലിയില്‍ നിന്നും കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയായ നൗഷാദ് ജയിലില്‍ വച്ചാണ് നസീറിനെ പരിചയപ്പെടുന്നത്. നൗഷാദ് നല്കിയ ഈ സിം കാര്‍ഡില്‍ നിന്ന വിദേശ രാജ്യങ്ങളിലേയ്ക്ക് ഫോണ്‍കോളുകള്‍ പോയത് രഹസ്യാന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതിനിടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതെ സിം കാര്‍ഡ് കൊണ്ടു പോയതിന് ഷാഹിനയുടെ പേരില്‍ വോഡഫോണ്‍ സ്റ്റോര്‍ ഡപ്യൂട്ടി മാനേജര്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഷാഹിനയ്ക്കായി പാലാരിവട്ടം പൊലീസും തിരച്ചില്‍ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒരു മണിയ്ക്ക് എസ്ആര്‍എം റോഡില്‍ വച്ചാണ് ഇവര്‍ അറസ്്റ്റിലായത്.
മതിയായ രേഖകളില്ലാതെ ഷാഹിനയ്ക്ക് സിം കാര്‍ഡ് നല്കിയ വോഡഫോണ്‍ പാലാരിവട്ടം സ്റ്റോറിലെ ജീവനക്കാരന് അരുണി(23)നേയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications