കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീറിന് സിം കാര്‍ഡ് നല്‍കിയ യുവതി പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനും കൂട്ടാളികള്‍ക്കും സിം കാര്‍ഡ് എത്തിച്ചു നല്‍കിയ യുവതി പിടിയില്‍. പന്തളം, പാലത്തുംതലയ്ക്കല്‍ ദീപ ചെറിയാന്‍ എന്ന ഷാഹിന (31) ആണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം സബ് ജയിലില്‍ കഴിയുന്ന നസീറിന് ഇതേ ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് നൗഷാദ് മുഖേനയാണ് ഷാഹിന സിം കാര്‍ഡ് എത്തിച്ചു നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ 27ന് പാലാരിവട്ടത്തുള്ള വോഡഫോണ്‍ സ്‌റ്റോറില്‍ നിന്നും ഷാഹിന രണ്ട് സിം കാര്‍ഡുകള്‍ വാങ്ങി. മതിയായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതെയായിരുന്നു ഇവര്‍ സിം കാര്‍ഡ് വാങ്ങിയത്. തുടര്‍ന്ന്് കാര്‍ഡുകള്‍ നൗഷാദ് വഴി നസീറിന് കൈമാറുകയായിരുന്നു.

ദില്ലിയില്‍ നിന്നും കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയായ നൗഷാദ് ജയിലില്‍ വച്ചാണ് നസീറിനെ പരിചയപ്പെടുന്നത്. നൗഷാദ് നല്‍കിയ ഈ സിം കാര്‍ഡില്‍ നിന്ന വിദേശ രാജ്യങ്ങളിലേയ്ക്ക് ഫോണ്‍കോളുകള്‍ പോയത് രഹസ്യാന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതിനിടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാതെ സിം കാര്‍ഡ് കൊണ്ടു പോയതിന് ഷാഹിനയുടെ പേരില്‍ വോഡഫോണ്‍ സ്‌റ്റോര്‍ ഡപ്യൂട്ടി മാനേജര്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഷാഹിനയ്ക്കായി പാലാരിവട്ടം പൊലീസും തിരച്ചില്‍ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒരു മണിയ്ക്ക് എസ്ആര്‍എം റോഡില്‍ വച്ചാണ് ഇവര്‍ അറസ്്റ്റിലായത്.

മതിയായ രേഖകളില്ലാതെ ഷാഹിനയ്ക്ക് സിം കാര്‍ഡ് നല്‍കിയ വോഡഫോണ്‍ പാലാരിവട്ടം സ്റ്റോറിലെ ജീവനക്കാരന്‍ അരുണി(23)നേയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.

English summary
The international links of LeT activists with Kochi got exposed after a woman was arrested by the city police on Wednesday for providing SIM cards to LeT suspect Thadiyantavide Nazeer.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X