കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോണടച്ചില്ല, ബാങ്ക് സ്‌കൂള്‍ ജപ്തി ചെയ്തു

Google Oneindia Malayalam News

നാസിക്: വായ്പയെടുത്ത തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടവും സ്ഥലവും ജപ്തി ചെയ്തു. ഇതോടെ 600 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായി.

നാസിക് ജില്ലയിലെ ആനന്ദ് എജ്യുക്കേഷന്‍ സൊസൈറ്റി(എഇഎസ്)യുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിനെതിരെയാണ് ബാങ്ക് നടപടിയുണ്ടായിട്ടുള്ളത്. എന്‍സിപി നേതാവും മുന്‍ എംപിയുമായ ദേവിദാസ് പിംഗ്ലെയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ സൊസൈറ്റി.

വായ്പ തിരിച്ചടവില്‍ തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയ സൊസൈറ്റി അധികൃതരുടെ നടപടിയെ തുടര്‍ന്ന് ജപ്തി നടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ കലക്ടര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബാങ്കിന് അനുമതി നല്‍കിയിരുന്നു. പല കാരണങ്ങളാലും ജപ്തി നടപടികള്‍ നീണ്ടു പോവുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് സ്‌കൂളിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ക്ലാസ്സ് മുറികളും ഓഫിസും പൂട്ടി സീല്‍വെച്ചതിനുശേഷം മടങ്ങി. 1998ലാണ് പിംഗ്ലെ മര്‍ച്ചന്റ്‌സ് കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും സ്‌കൂള്‍ കെട്ടിടവും സ്ഥലവും ഈടായി നല്‍കി 20 ലക്ഷം രൂപ കടമെടുത്തത്. ഇപ്പോള്‍ പലിശയും പിഴ പലിശയും ചേര്‍ന്ന് അത് ഏകദേശം 65 ലക്ഷത്തോളം രൂപയായിട്ടുണ്ട്-ബാങ്ക് സിഇ ബിഎം ഷിന്‍ഡെ അറിയിച്ചു.

ജപ്തിക്ക് നേരത്തെ തന്നെ അനുമതിയുണ്ടായിരുന്നെങ്കിലും മാനുഷിക പരിഗണനവെച്ചാണ് നടപടിയെടുക്കാതിരുന്നത്. ഇപ്പോള്‍ ബാങ്കിനു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഹയര്‍ സെക്കന്ററി ഫൈനല്‍ ഇയര്‍ പരീക്ഷയെഴുതാനുള്ള കുട്ടികളെ തൊട്ടടുത്തുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. സന്നദ്ധസംഘടനകളുടെയും സര്‍ക്കാറിന്റെയും ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്നാണ് രക്ഷാകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നത്.

English summary
The fate of around 600 secondary and higher secondary school students hangs in balance after a bank attached the school building and premises for defaulting on a loan repayment, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X