പൊതുനിരത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam
Rape
ഗുവാഹട്ടി: പൊതുജനമധ്യത്തില്‍ വച്ച് കൗമാരക്കാരിയെ ഇരുപതോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ക്രിസ്ത്യന്‍ ബാസ്തിയിലെ തിരക്കേറിയ റോഡില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സിറ്റി ബാറില്‍ ഒരു പാര്‍ട്ടിയ്ക്ക് പോയ ശേഷം മടങ്ങി വരികയായിരുന്നു പെണ്‍കുട്ടി.

ഇരുപതോളം പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ റോഡില്‍ വച്ച് വളയുകയും മുടിപിടിച്ച് വലിയ്ക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും മൂന്ന് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടുള്ളത്.

ഒരു സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് പെണ്‍കുട്ടി ബാറിലെത്തിയതെന്ന് അസം ഡിജിപി പറഞ്ഞു. ബാറിനുള്ളില്‍ ഇവര്‍ ബാര്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കി. ഇതെ തുടര്‍ന്ന് ഇവരെ ബാറില്‍ നിന്ന് പുറത്താക്കി. ഇതു കണ്ട ചിലര്‍ സാഹചര്യം മുതലെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരായവരെ ഉടന്‍ പിടികൂടുമെന്നും ഡിജിപി അറിയിച്ചു.

English summary
A teenaged girl was pulled by her hair, lifted up, thrown down, beaten up, thrashed, molested, groped, slapped and stripped in full public view for 30 minutes on Monday night
Please Wait while comments are loading...