Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയവിവാഹം പഞ്ചായത്ത് വിലക്കി

ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ വിചിത്രമായ ഉത്തരവുകള്‍ കഴിഞ്ഞദിവസം മുതല്‍ പ്രാബല്യത്തില്‍വന്നു. പ്രണയ വിവാഹത്തിനു വിലക്ക് ഏര്‍പ്പെടുത്തിയ ഗ്രാമ ഭരണസമിതി, 40 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്കു പുറത്ത് ഷോപ്പിംഗിനു പോകുന്നതിനും ഗ്രാമത്തിനകത്തോ പുറത്തോ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചു. യുപിയിലെ ബഗ്പാത് ജില്ലയില്‍ അസാര ഗ്രാമത്തിലാണ് വിചിത്ര നിരോധന ഉത്തരവുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ബാറുകള്‍ വിലക്കിയതിന് പുറമെ സ്ത്രീകള്‍ വീടിനു പുറത്തുപോകുമ്പോള്‍ തല മറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിലാണ് ഈ വിചിത്ര ഉത്തരവുകള്‍ പ്രഖ്യാപിച്ചത്. പ്രണയവിവാഹത്തിനു നിരോധനം ഏര്‍പ്പെടുത്തിയ സമിതി, പ്രണയിച്ച് വിവാഹിതരാകുന്നവരെ ഗ്രാമത്തില്‍ നിന്നു പുറത്താക്കുമെന്നും വ്യക്തമാക്കി.

സംഭവത്തേക്കുറിച്ച് ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്‌ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+